latest news
മലയാള സിനിമയില്‍ 95 ശതമാനവും കലാകാരന്‍മാരില്ല: സന്തോഷ് പണ്ഡിറ്റ്
Published on
സംവിധായകന്‍, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ അരങ്ങേറ്റം.
തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ വാക്കുതര്‍ക്കം വഴക്കിലേക്ക് എത്തിക്കുന്ന ആരാധകര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയില്‍ 95 ശതമാനവും കലാകാരന്‍മാരില്ലെന്നും ഉള്ളത് കലയെ വിറ്റ് ജീവിക്കുന്ന ബിസിനസുകാര്‍ മാത്രമാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.
