latest news
പ്രഭാസ് വിവാഹിതനാകുന്നു; പുതിയ റിപ്പോര്‍ട്ട്
2002ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നു വന്നതരാമാണ് പ്രഭാസ്. രൗജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം പ്രഭാസിന്റെ കരിയറില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നു.
തെലുങ്കിലെ റൊമാന്റിക് സിനിമകള്‍ ചെയ്തിരുന്ന നടന്‍ ബാഹുബലി പോലെ ബ്രഹ്മാണ്ഡ സിനിമയില്‍ അഭിനയിച്ചതോടെയാണ് സൂപ്പര്‍താര പദവിയിലേക്ക് എത്തുന്നത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും വലിയ വിജയമായതോടെ പ്രഭാസിന് കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചു.
ഇപ്പോള്‍ താരം വിവാഹിതനാകുന്നു എന്ന പുതിയ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. നടന്റെ കുടുംബം വിവാഹം തീരുമാനിച്ചുവെന്ന് കാണിച്ച് ന്യൂസ് 18 തെലുഗു വാര്‍ത്തയും നല്‍കി. മറ്റു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രമായുള്ള വ്യവസായിയുടെ മകളാണ് വധു എന്നാണ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്. ശ്യാമള ദേവിയാണ് പ്രഭാസിന്റെ വിവാഹത്തിന് മേല്‍ന്നോട്ടം വഹിക്കുക എന്നും വാര്‍ത്തകളിലുണ്ട്.
