latest news
കറുത്തവര്‍ മേക്കപ്പ് ചെയ്യരുത് എന്നാണ് പലരും പറയുന്നത്: മഞ്ജു പത്രോസ്
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.
ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ എത്ര വലിയ നടിയായാലും അഹങ്കാരും പാടില്ലെന്ന് പറയുകയാണ് താരം.
കറുത്തവര്‍ മേക്കപ്പ് ചെയ്യരുതെന്ന ധാരണ പലര്‍ക്കും ഉണ്ടെന്നും മഞ്ജു പറയുന്നു. ഓര്‍മവെച്ച കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള കമന്റുകള്‍ കേള്‍ക്കുന്നുണ്ട്. റീത്തയുടെ നിറം കിട്ടിയില്ലേ… കുട്ടിക്ക് പത്രോസിന്റെ നിറമാണല്ലോ എന്നൊക്കെയാണ് ആളുകള്‍ എന്നെ കാണുമ്പോള്‍ പറഞ്ഞിരുന്നത്. ഇതെല്ലാം കേട്ട് വളര്‍ന്നത് കൊണ്ട് തന്നെ ഞാന്‍ എന്തോ കുറഞ്ഞ വ്യക്തിയാണെന്നും എന്നെ പൊതുജനത്തിന് ഇഷ്ടപ്പെടില്ലെന്നുമുള്ള ധാരണ പണ്ട് മുതല്‍ എന്റെ ഉള്ളിലുണ്ട് എന്നും താരം പറയുന്നു.
