latest news
അവന്‍ കരയുന്നത് കാണാന്‍ തനിക്ക് വലിയ ഇഷ്ടമായിരുന്നു; കാര്‍ത്തിയെക്കുറിച്ച് സൂര്യ
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൂര്യ. 1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേറുക്ക് നേര്‍ എന്ന ചിത്രത്തില്‍ നടന്‍ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്‌സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.
2005 ല്‍ ഗജിനി എന്ന ചിത്രം തമിഴ് നാട്ടില്‍ മുഴുവനും ഒരു വന്‍വിജയമായി. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിര്‍മ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീന്‍ എന്ന കമ്പനി ചെന്നൈയില്‍ ചലച്ചിത്രവിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതല്‍ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീടുള്ള വാരണം ആയിരം, അയന്‍, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വന്‍ വിജയം നേടിയ ചിത്രങ്ങളാണ്.
ഇപ്പോള്‍ കാര്‍ത്തിയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. പത്ത്, പന്ത്രണ്ട് വയസ് വരെയൊക്കെ കാര്‍ത്തിയെ ഭയപ്പെടുത്തുന്നതിന് എന്തും ചെയ്യുമായിരുന്നു ഞാന്‍. അവന്‍ കരയുന്നത് കാണുമ്പോള്‍ വല്ലാത്ത സന്തോഷം വരുമായിരുന്നു. പിന്നീട് അവന്‍ എന്റെ അനിയനാണ്, ഞാന്‍ ഇങ്ങനെയൊന്നുമല്ല അവനോട് പെരുമാറേണ്ടതെന്ന് എനിക്ക് തോന്നി തുടങ്ങി എന്നാണ് സൂര്യ പറയുന്നത്.
