latest news
എട്ട് വര്‍ഷത്തെ അഭിനയ ജീവിതം; രശ്മികയുടെ സമ്പാദ്യം അറിയാം
തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
വിക്കി കൗശല്‍ നായകനായെത്തുന്ന ഛാവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന മോശം കമന്റിന് മറുപടി നല്‍കുകയാണ് താരം.
ഏതാണ്ട് എട്ടുവര്‍ഷത്തെ അഭിനയത്തിന് ശേഷമാണ് താരം ഇന്ന് മുന്‍നിര നായിക നിരയിലേക്ക് എത്തിയത്. മോഡലിങ്ങാണ് രശ്മികയ്ക്കും സിനിമയിലേക്കുള്ള വഴി തെളിച്ചത്. കന്നട ചിത്രം കിറുക്ക് പാര്‍ട്ടിയിലൂടെയായിരുന്നു രശ്മികയുടെ സിനിമാ അരങ്ങേറ്റം. ചിത്രം സംവിധാനം ചെയ്തത് റിഷഭ് ഷെട്ടിയായിരുന്നു. സിനിമ കന്നടത്തില്‍ വിജയമായിരുന്നു. ഇരുപത്തിയെട്ടുകാരിയായ രശ്മിക ഇതുവരെ സമ്പാദിച്ചത് 66 കോടി രൂപയുടെ ആസ്തിയാണെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ചിത്രത്തിനും നടി വാങ്ങുന്ന പ്രതിഫലം നാല് മുതല്‍ എട്ട് കോടി രൂപ വരെയാണത്രെ.
