Videos
Thudarum Trailer: വിന്റേജ് ലാലേട്ടന്റെ തിരിച്ചുവരവ്; ട്രെയ്‌ലറില്‍ സ്വന്തം താടിയെ ട്രോളി !
Thudarum Trailer: മോഹന്‍ലാല്‍ ചിത്രം ‘തുടരും’ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സ്വന്തം താടിയെ മോഹന്‍ലാല്‍ ട്രോളുന്ന രംഗങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നു.
മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് കാണാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മിക്കുന്ന ‘തുടരും’ സംവിധാനം ചെയ്തിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. കെ.ആര്‍.സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ. ക്യാമറ ഷാജി കുമാര്‍. ജേക്‌സ് ബിജോയ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
മേയ് ആദ്യ വാരം തുടരും തിയറ്ററുകളിലെത്തും. ഒരു ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ദൃശ്യത്തിലെ പോലെ ചില കിടിലന്‍ സസ്‌പെന്‍സുകളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
