latest news
എമ്പുരാന് വിജയിച്ചില്ലെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്ക്: പൃഥ്വിരാജ്
ഒരു സിനിമ വിജയമായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സംവിധായകനാണെന്ന് പൃഥ്വിരാജ്. എമ്പുരാന് പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമ്പുരാന് മോശമായാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് പൃഥ്വി പറഞ്ഞു.

‘ ഒരു സിനിമ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ആ സിനിമയുടെ സംവിധായകന് തന്നെയാണ്. എമ്പുരാനെ കുറിച്ച് പറഞ്ഞാല്‍, മോഹന്‍ലാല്‍ സാറായാലും ശരി മറ്റുള്ള നടന്മാരായാലും ശരി ടെക്നീഷ്യന്‍സ് ആയാലും ശരി ഇവരെല്ലാം എന്റെ ഡിസിഷന്‍ മേക്കിങ് ആണ് ഫോളോ ചെയ്തത്. ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് ഇവരൊക്കെ ചെയ്തിരിക്കുന്നത്. എന്റെ വിഷനും എന്റെ ആശയങ്ങളുമാണ് ഞാന്‍ പറഞ്ഞതുപ്രകാരം അവര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ മോശമായി വന്നാല്‍ അതിന്റെ ഉത്തരവാദി ഞാന്‍ തന്നെയായിരിക്കും. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം,’ പൃഥ്വിരാജ് പറയുന്നു.
