latest news
ഫീല്‍ഡില്‍ നില്‍ക്കേണ്ടത് എന്റെ ആവശ്യം; മഞ്ജു പത്രോസ് പറയുന്നു
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.
ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ എത്ര വലിയ നടിയായാലും അഹങ്കാരും പാടില്ലെന്ന് പറയുകയാണ് താരം.
ഞാന്‍ ഭയങ്കരമാണെന്ന ചിന്തയില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് രണ്ട് കൊമ്പ് മുളയ്ക്കും. കാല്‍ ഭൂമിയില്‍ നിന്ന് പൊങ്ങും. കാരണം നമ്മള്‍ സൂപ്പര്‍ ആണെന്ന് നമ്മുടെ ചുറ്റിലുമുള്ളവരൊക്കെ പറയുന്നു. സെല്‍ഫി എടുത്തോട്ടെ, സൂപ്പറാണ്, എന്ത് രസമാണ് എന്നൊക്കെ പറയും. അതവരുടെ നല്ല മനസ് കൊണ്ട് പറയുന്നതാണ്. ഇത് കേള്‍ക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും ഭയങ്കര സംഭവമായെന്ന്. ഞാനും അങ്ങനെ വിചാരിച്ചിട്ടുണ്ട്. പക്ഷെ ഇത്തിരി പൊങ്ങുമ്പോള്‍ നമ്മള്‍ കഷ്ടപ്പെട്ട് ഭൂമിയില്‍ ചവിട്ടണം. കാരണം നമ്മള്‍ ഇവിടെ അത്യാവശ്യമല്ല. മഞ്ജു പത്രോസ് പോയാല്‍ വേറൊരു മഞ്ജു പത്രോസ് വരും. എനിക്ക് മാത്രമാണ് ഈ തൊഴില്‍ വേണ്ടത് എന്നും മഞ്ജു പറയുന്നു.
