latest news
എന്റെ സ്വഭാവം ഇപ്പോഴാണ് പഴയതുപോലെയായത്: ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
സെക്കന്റ്ട്രൈമെസ്റ്ററിന്റെ വിശേഷങ്ങളാണ് താരം പറയുന്നത്. ഇപ്പോള്‍ മൂഡ് സ്വിങ്സ് ഇല്ലാതെയായിയെന്ന് ദിയ പറയുന്നു. എനിക്ക് ഇപ്പോള്‍ മൂഡ് സ്വിങ്സ് ഒന്നും തന്നെയില്ല. ആദ്യത്തെ ട്രൈമെസ്റ്ററില്‍ ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ !ഞാന്‍ കരഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. ഇപ്പോള്‍ എനിക്ക് ഒന്നുമേയില്ല. ഞാന്‍ വളരെ നോര്‍മലാണ്. ഇടയ്ക്ക് നടുവേദനയും നടക്കാന്‍ ഉള്ള കുറച്ച് ?ബുദ്ധിമുട്ടും പെല്‍വിക്ക് പെയിനും മാത്രമെ ഇപ്പോഴുള്ളു. എന്റെ സ്വഭാവം മുഴുവനായും പഴയതുപോലെയായി എന്നും ദിയ പറയുന്നു.
