Connect with us

Screenima

latest news

ശസ്ത്രക്രിയയ്ക്ക് ശേഷം വലിയ ബുദ്ധിമുട്ടാണ് ഞാന്‍ നേരിട്ടത്; മഞ്ജു പത്രോസ് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി. ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്.

താരം തന്റെ ഓവറിയും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നു. അതിനുശേഷം അനുഭവിക്കേണ്ടി വന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്.

എന്റെ അമ്മച്ചിക്ക് ഒരു കാലത്ത് ഭയങ്കര ദേഷ്യം ആയിരുന്നു. അമ്മച്ചിയുടെ യൂട്ടറസും ഓവറിയും നീക്കം ചെയ്തതിനു ശേഷം, അമ്മച്ചി വളരെയധികം മാറിയതായി ഞങ്ങള്‍ക്കു തോന്നി. നിസാര കാര്യങ്ങള്‍ക്കു പോലും അമിതമായി ദേഷ്യപ്പെടും. ആദ്യം ഞങ്ങള്‍ വിചാരിച്ചതു അമ്മച്ചിക്ക് മാനസികമായി എന്തെങ്കിലും പ്രശ്‌നമാണെന്ന്. എന്നാല്‍, എനിക്ക് ഇതേ അനുഭവം നേരിടാന്‍ വന്നപ്പോഴാണ് അതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലായത്. ഹോര്‍മോണല്‍ മാറ്റങ്ങളാലുണ്ടാകുന്ന മൂഡ് സ്വിംഗ്‌സാണ് ഇതിന് കാരണമെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അമ്മച്ചി ഒന്നും സപ്ലിമെന്റ്‌സ് എടുത്തിരുന്നില്ല. അതേസമയം, ഈ മേഖലയിലുള്ള ചികിത്സ ഒരു വലിയ കച്ചവടമായി മാറിയിരിക്കുന്നു എന്നും മഞ്ജു പറയുന്നു.

Continue Reading
To Top