latest news
മമിതയുടെ മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; പ്രതിഷേധം
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ആരാധകരുടെ നേടിയത്. ഓപ്പറേഷന്‍ ജാവ, ഖോ ഖോ, രണ്ട് എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മമിത. തന്റെ ഗ്ലാമറസ് ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. പ്രേമലുവാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
ഇപ്പോള്‍ താരത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എഐ വഴി ആരോ ഉണ്ടാക്കി എടുത്ത മമിതയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കറുപ്പ് നിറമുള്ള വസ്ത്രത്തില്‍ ശരീരം പ്രകടമാവുന്ന രീതിയിലാണ് ചിത്രത്തില്‍ നടിയുള്ളത്. എന്നാല്‍ മനഃപൂര്‍വ്വം നടി അങ്ങനെ ചെയ്തതാണെന്ന തരത്തിലാണ് പലരും ഇതേക്കുറിച്ച് പറയുന്നത്.
