Malaikottai Vaaliban
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തിനു വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതാണ് രണ്ടാം ഭാഗം ഉപേക്ഷിക്കാന്‍ കാരണം. രണ്ടാം ഭാഗം ചെയ്യാന്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിലീസിനു ശേഷം ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും മലൈക്കോട്ടൈ വാലിബനു ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ആഗോള തലത്തില്‍ ചിത്രത്തിനു നേടാന്‍ സാധിച്ചത് 29.85 കോടിയാണ്. കേരള ബോക്സ്ഓഫീസില്‍ നിന്ന് 14.42 കോടിയും ഓവര്‍സീസില്‍ നിന്ന് 13.13 കോടിയുമാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തിനു പുറത്തുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി വാലിബന് ആകെ നേടാനായത് 2.3 കോടി മാത്രമാണ്.
വന്‍ മുതല്‍മുടക്കിലാണ് വാലിബന്‍ തിയറ്ററുകളിലെത്തിയത്. ഏകദേശം 50 കോടിയാണ് ചിത്രത്തിന്റെ ചെലവ്. വേള്‍ഡ് വൈഡ് ബിസിനസ് നോക്കിയാലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ വാലിബന് സാധിച്ചിട്ടില്ല.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില് തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…