latest news
വീടും സ്വത്തുക്കളുമില്ല; തുറന്ന് പറഞ്ഞ് പത്മപ്രിയ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂര്‍ത്തി ആണ്. 1990 കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് താരം പറയുന്നത്. എന്നെ സംബന്ധിച്ച് ആളുകള്‍ക്ക് സ്വന്തമായി വീട് വേണ്ടതില്ല. !ഞാനൊരു ഫിനാന്‍സ് പേഴ്‌സണാണ്. ഫിനാന്‍ഷ്യലി ഒരാളെടുക്കുന്ന മോശം തീരുമാനമാണ് വീട് വെക്കല്‍. ആ?ഗ്രഹമുണ്ടെങ്കില്‍ അത് ചെയ്യാം. പഴയ കാലത്തെ ആളുകള്‍ക്ക് വീടും സ്ഥലവുമായിരുന്നു പ്രധാനം. എന്റെ പ്രധാന നിക്ഷേപങ്ങളൊന്നും ഫിസിക്കല്‍ പ്രോപ്പര്‍ട്ടികളില്ല. മാര്‍ക്കറ്റിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. രണ്ടും ബാലന്‍സ് ചെയ്യുന്നു. റിയല്‍ എസ്റ്റേറ്റ് മറ്റൊരു മാര്‍ക്കറ്റാണ്. എനിക്ക് ലയബലീറ്റീസും അസെറ്റ്‌സും ഇല്ല. 12 വയസ് മുതല്‍ സമ്പാദിക്കുന്ന ആളാണ്. എന്റെ ഡാന്‍സിന് പോലും ഒരു ഘട്ടത്തില്‍ മാതാപിതാക്കള്‍ക്ക് ചെലവ് വന്നിട്ടില്ല. സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു എന്നും താരം പറയുന്നു.
