Connect with us

Screenima

latest news

സുന്ദറും നയന്‍താരയും തമ്മില്‍ പ്രശ്‌നങ്ങള്‍; മുക്കിത്തി അമ്മന്‍ 2 പ്രതിസന്ധിയില്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.

നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു

ഇപ്പോള്‍ നയന്‍താരയെക്കുറിച്ചുള്ള മോശം വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മൂക്കുത്തി അമ്മന്‍ 2 വിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. സംവിധായകന്‍ സുന്ദര്‍ സിയും നയന്‍താരയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്നാണ് സൂചന. നയന്‍താര സെറ്റിലെ അണിയറ പ്രവര്‍ത്തകനെ ശാസിച്ചു. സുന്ദര്‍ സിയ്ക്ക് ഇടപെടേണ്ടി വന്നു. ഇത് സെറ്റില്‍ പ്രശ്‌നകലുഷിതമായ അന്തരീക്ഷമുണ്ടാക്കി. സുന്ദര്‍ സി ഷൂട്ട് നിര്‍ത്തി വെച്ചു എന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.

Continue Reading
To Top