Connect with us

Screenima

latest news

താന്‍ പറയരുതെന്ന് പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞു; അമൃതയ്‌ക്കെതിരെ എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.

ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ അമൃതയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നത്.

താന്‍ മാനസികമായി തകര്‍ന്നിരുന്നു സമയത്ത് ബാലയ്‌ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുന്‍ഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താന്‍ കേസ് കൊടുക്കാന്‍ തയാറാകാത്തതുകൊണ്ട് അവര്‍ വെളിപ്പെടുത്തിയത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നില്‍ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് എലിസബത്ത് പറയുന്നു.

Continue Reading
To Top