Uncategorized
ശിവ കാര്‍ത്തികേയനും സായ് പല്ലവിയും പിണക്കത്തില്‍; ചൂടന്‍ ചര്‍ച്ച
മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.
ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
സൂപ്പര്‍ ഹിറ്റ് ചിത്രം അമരനില്‍ ശിവ കാര്‍ത്തികേയനുമൊപ്പം താരം അഭിനയിച്ചിരുന്നു. ചിത്രം വലിയ വിജയമായിരുന്നുവെങ്കിലും സായ് പല്ലവിയും ശിവ കാര്‍ത്തികേയനും പരസ്പരം സംസാരിക്കുന്നത് പോലും ഇല്ലാതായെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പറയുന്നത്. അമരന്റെ പ്രൊമോഷന്‍ സമയത്തുണ്ടായ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ മീഡിയ ഇത്തരമൊരു അനുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങളില്‍ സായ് പല്ലവിയും ശിവ കാര്‍ത്തികേയനും അടുത്തടുത്തായാണ് ഇരിക്കുന്നത്. എന്നാല്‍ ഇരുവരും സംസാരിക്കുന്നതായി കാണുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
