latest news
എന്റെ മനസ് ഇപ്പോള്‍ കല്ലുപോലെയായി: രേണു സുധി
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
ഇപ്പോള്‍ സുധിയെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ രേണു. സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ രേണുവിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. എന്റെ മനസിപ്പോള്‍ കല്ല് പോലെ ആയി. അത്രയും ശക്തമാണെന്നാണ് രേണു പറയുന്നത്. ഓരോന്ന് കേട്ട് കേട്ട് ആ പോയിന്റിലേക്ക് എത്തുകയായിരുന്നു. ആദ്യമൊക്കെ വളരെ സെന്‍സിറ്റീവ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. നെഗറ്റീവ് കമന്റ് കുഴപ്പമില്ലെങ്കിലും ചിലര്‍ പച്ചത്തെറിയാണ് വിളിക്കുന്നത്. അതിന് മറുപടി കൊടുക്കും. പിന്നെ എത്ര തിരിച്ച് പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല. തിരക്കിലായത് കൊണ്ടാണ്, വൈകാതെ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് രേണു പറയുന്നത്.
