Connect with us

Screenima

Dileep and Manju Warrier

Gossips

ദിലീപിനൊപ്പം അഭിനയിക്കാന്‍ വലിയ താല്‍പര്യമില്ലെന്ന് തോന്നുന്നു; മഞ്ജുവിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തം !

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും മഞ്ജു വാരിയറും. പിന്നീട് ഇരുവരും ജീവിതത്തില്‍ ഒന്നിക്കുകയും മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് വേര്‍പിരിയുകയും ചെയ്തു. മഞ്ജു വാരിയറുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ച ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു.

വിവാഹമോചന ശേഷം പല സന്ദര്‍ഭങ്ങളിലും ദിലീപുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത്തരം ചോദ്യങ്ങളോടു പ്രതികരിക്കാന്‍ പോലും മഞ്ജു ആഗ്രഹിക്കുന്നില്ലെന്നാണ് താരത്തിന്റെ ശരീരഭാഷയില്‍ നിന്ന് വ്യക്തമാകുന്നത്.

ഒരു പഴയ അഭിമുഖത്തില്‍ ദിലീപിനൊപ്പം വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ച് മഞ്ജുവിനോടു ചോദിച്ചതും താരം അതിനു മറുപടി നല്‍കിയതുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ‘ കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ ദിലീപേട്ടന്‍ പറഞ്ഞു, ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍…’ എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും മഞ്ജു വാര്യര്‍ അതില്‍ ഇടപെടുകയായിരുന്നു. ‘വേണ്ട സാരമില്ല, അതേ കുറിച്ച് സംസാരിക്കേണ്ട’ എന്ന് നേര്‍ത്ത ഒരു ചിരിയോടെ പറഞ്ഞു. ചോദ്യം പോലും മുഴുവിപ്പിക്കാന്‍ മഞ്ജു സമ്മതിച്ചില്ല. ദിലീപുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ താരം ആഗ്രഹിക്കുന്നില്ല എന്നാണ് ശരീരഭാഷയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

Continue Reading
To Top