latest news
സാരി ഉടുക്കാനും കല്യാണം കഴിക്കാനും ആഗ്രഹിച്ചിരുന്നു: അഭിരാമി സുരേഷ്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.
നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ആദ്യമായി താന്‍ കൊക്കോ പഴം കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെ നിരവധി ട്രോളുകളും താരത്തെ തേടിയെത്തി. ഇപ്പോള്‍ അതേക്കുറിച്ച് പറയുയാണ് അഭിരാമി.
ഇപ്പോള്‍ വിവാത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് താരം. തീര്‍ച്ചയായിട്ടും കല്യാണം കഴിക്കണം. ഞാന്‍ ചെറുതായിരുന്ന സമയത്ത്, വളരെ ചെറുപ്പമല്ല, കല്യാണത്തെ കുറിച്ചൊക്കെ പറയുകയും സാരി ഉടുത്തൊക്കെ നോക്കാന്‍ ഇഷ്ടപ്പെടുന്ന സമയത്ത് എനിക്കും ഭയങ്കര താല്‍പര്യമായിരുന്നു. പക്ഷേ എന്റെ ചേച്ചിയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ കണ്ടതോടെ എനിക്ക് കല്യാണമെന്ന് കേള്‍ക്കുന്നത് പേടിയായി എന്നാണ് താരം പറയുന്നത്.
