Connect with us

Screenima

latest news

എന്റെ മാനസീകാവസ്ഥ ആരും മനസിലാക്കിയില്ല; സ്‌നേഹ ശ്രീകുമാര്‍ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മഴവില്‍ മനോരമയിലെ മറിമായം എന്ന സീരിയലിലെ മണ്ഡോദരി എന്ന കഥാപാത്രം സ്‌നേഹയെ മലയാളികളുടെ ഇഷ്ടനടിയാക്കി. കോമഡി താരവും നടനുമായ ശ്രീകുമാറിനെയാണ് സ്‌നേഹ വിവാഹം ചെയ്തിരിക്കുന്നത്.

2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും.

രണ്ട് മാസം മുമ്പ് ശ്രീകുമാറിനും ഉപ്പും മുളകില്‍ പ്രധാന വേഷം ചെയ്യുന്ന ബിജു സോപാനത്തിനുമെതിരെ നടി ലൈം?ഗീകാതിക്രമ പരാതി നല്‍കിയിരുന്നു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈം?ഗീകാതിക്രമം നടത്തിയെന്നാണ് കേസ്. ഇതേക്കുറിച്ചാണ് സ്‌നേഹ സംസാരിക്കുന്നത്.ആ സ്ത്രീ ആരാണെന്നോ കേസ് എന്താണന്നോ പറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ല. ഞാനും ഒരു സ്ത്രീയാണ്. അവര്‍ അനുഭവിക്കുന്ന അതേ സംരക്ഷണം എനിക്കും ആവശ്യമാണ്. പക്ഷെ അത് പറയാന്‍ പറ്റാത്തത് എന്റെ ഗതികേടാണെന്നെ ഞാന്‍ പറയൂ. ആ പരാതി നൂറ് ശതമാനവും വ്യാജമാണ്. നിയമപരമായി തന്നെ അതിനെ നേരിടും എന്നുള്ള വിശ്വാസമൊക്കെ എനിക്കുണ്ട്. സുഹൃത്തുക്കള്‍ എന്റെ കൂടെയുണ്ടായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ആ വാര്‍ത്ത കേട്ട നിമിഷം ഞാന്‍ കടന്നുപോയ മാനസീകാവസ്ഥയുണ്ട്. അത് ആരും മനസിലാക്കിയില്ല എന്നും താരം പറയുന്നു.

Continue Reading
To Top