latest news
എമ്പുരാന്‍ ഞങ്ങളുടെ ചോരയും വിയര്‍പ്പുമാണ്: മോഹന്‍ലാല്‍
														Published on 
														
													
												മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മലയാള സിനിമയെ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മോഹന്‍ലാല്‍. എല്ലാം കാര്യങ്ങളും അദ്ദേഹം ആരാധകരോട് സംസാരിക്കാറുണ്ട്.
എമ്പുരാന്‍ സിനിമയ്ക്കായി മണിക്കൂറുകള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ അതേക്കുറിച്ചാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്.
‘തന്റെ 47 വര്‍ഷത്തെ സിനിമ ജീവിതം മനോഹരമായ യാത്രയാണ്. എമ്പുരാന്‍ പോലെ ഒരു വലിയ സിനിമ നിര്‍മിക്കുക എന്നത് വലിയ സ്വപ്‌നമായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കിയ പൃഥ്വിരാജിന് നന്ദി. എമ്പുരാന്‍ കേവലം ഒരു സിനിമയല്ല, തങ്ങളുടെ ചോരയും വിയര്‍പ്പുമാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.
											
																			