latest news
എത്ര ഐവിഎഫ് ചെയ്താലും ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ജനിക്കുകയുള്ളൂ; ലക്ഷ്മിപ്രിയ
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ബിഗ് ബോസില്‍ ഒരു പ്രധാന മത്സരാര്‍ത്ഥിയായിരുന്നു താരം. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു. സിനിമയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2005ല്‍ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഒന്‍പത് മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തിരിക്കുന്നു. ചരിത്രപരമായ ഈ തിരിച്ചുവരവിന്റെ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം ലോകമെമ്പാടും. സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ധീരതയേയും ആരോഗ്യത്തെയും കുറിച്ചുമൊക്കെ നിരവധി ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലുണ്ടായി. ഇതിനിടെ നടി ലക്ഷ്മിപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ.! അല്ലാതെ ഒൻപതു മാസം എടുക്കില്ലായിരുന്നു.! അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്. ആ ശക്തിയ്ക്ക് മുൻപിൽ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്.. ആ ശക്തിയുടെ കൃപയാൽ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർഥനയാൽ അവർ ഭൂമിയിലെത്തി.
മുന്‍ ബഹിരാകാശ യാത്രിക കല്പനാ ചൗളയ്ക്ക് സംഭവിച്ചത് ഓര്‍ക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തില്‍ എത്താറില്ല!. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിര്‍മിച്ച ടൈറ്റാനിക്കിന് എന്താണ് സംഭവിച്ചത്? ശാസ്ത്രം എത്ര വളര്‍ന്നു വലുതായി എത്ര IVF ചെയ്താലും ജനിക്കാന്‍ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ!.ഏത് രോഗത്തിലും എത്ര ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും രോഗി ശാസ്ത്രത്തെ അമ്പരപ്പിച്ചു കൊണ്ട് ചികിത്സ ഫലിയ്ക്കാതെ വിട പറയും എന്നും ലക്ഷ്മിപ്രിയ പറയുന്നു
