latest news
ശരീരഭാരം കുറഞ്ഞു; താന്‍ ശീലങ്ങള്‍ മാറ്റിയതിനെക്കുറിച്ച് വരദ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. ഫൊട്ടോഷൂട്ടും റീല്‍സുമൊക്കെയായി ഇന്‍സ്റ്റാഗ്രാമില്‍ വരദയുടെ പോസ്റ്റുകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്.
മോഡലിംഗിലൂടെയാണ് വരദയും അഭിനയ രംഗത്തേക്ക് എത്തുന്നത്. 200ല്‍ പുറത്തിറങ്ങിയ വാസ്തവമാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് നിരവധി സീരിയലുകളില്‍ നല്ല വേഷം ചെയ്തു.
ഇപ്പോള്‍ താന്‍ ശരീരഭാരം കുറച്ചതിനെക്കുറിച്ചാണ് വരദ പറയുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുന്നേ ഞാന്‍ കുറച്ചധികം ഓവര്‍ വെയിറ്റ് ആയിരുന്നു. അതൊന്ന് നോര്‍മലാക്കാന്‍ ഞാന്‍ ഡയറ്റും എക്‌സസൈും തുടങ്ങി. സാധാരണ എന്ത് ഹെല്‍ത്തി ഹാബിറ്റ്‌സ് തുടങ്ങിയാലും അത് സ്ഥിരമായി മുടങ്ങാറുള്ളത് ഷൂട്ട് തുടങ്ങുമ്പോഴാണ്. സമയം തെറ്റിയുള്ള ഉറക്കം, ഭക്ഷണം, അതിന്റെ കൂടെ ക്ഷീണം കൂടെയായാല്‍ പിന്നെ പറയണ്ട. മൊത്തത്തില്‍ എല്ലാം ഉഴപ്പും.
ഇപ്രാവിശ്യം ഞാന്‍ എല്ലാം ഒന്ന് മാറ്റിപ്പിടിച്ചു. ഷുഗര്‍ ഏറെക്കുറെ കട്ട് ചെയ്തു. ഓവര്‍നൈറ്റ് ഓട്‌സ്, ഫ്രൂട്ട്‌സ്, ഗ്രീന്‍ ടീ, നട്ട്‌സ്, സീഡ്‌സ്, ഒക്കെ ആഡ് ചെയ്തു. അങ്ങനെ ഭക്ഷണത്തിന്റെ കാര്യം സെറ്റ്. പിന്നെയുള്ളത് എക്‌സസൈസ്, ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കമില്ലെങ്കില്‍ എന്റെ കാര്യം പോക്കാണ്. അതുകൊണ്ട് രാവിലെ നേരത്തെ എണീറ്റുള്ള നടപ്പൊന്നും നടക്കില്ല. അുതുകൊണ്ട് ഷീട്ടിന്റെ ഇടയില്‍ കിട്ടുന്ന സമയം നടക്കുമെന്നും താരം പറയുന്നു.
