latest news
എനിക്ക് പകരം അവര്‍ പട്ടിയെവെച്ച് അഭിനയിപ്പിച്ചു: ശോഭിത
മൂത്തോന്‍, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ ബോളിവുഡ് താരമാണ് ശോഭിത ദുലിപാല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശ് സ്വദേശിനിയായ ശോഭിത മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2013 ഫെമിന മിസ് ഇന്ത്യ എര്‍ത് ടൈറ്റില്‍ വിന്നറായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവമാണ് താരം പറയുന്നത്.രാത്രി 11.30 ന് എനിക്കൊരു കോള്‍ വന്നു. ഒരു ഓഡിഷനുണ്ടെന്ന് പറഞ്ഞു. എനിക്ക് ചെറുതായി ഭയം തോന്നി. സോയ അക്തറിന് വേണ്ടിയാണെന്ന് അവര്‍ പറഞ്ഞു. എന്നെ ഓഡിഷന്‍ ചെയ്യുകയും കാസ്റ്റ് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം ഷൂട്ടിനായി ഗോവയില്‍ പോകണമെന്ന് പറഞ്ഞു. തായ്‌ലന്റും ഓസ്‌ട്രേലിയയുമൊന്നുമല്ല. പക്ഷെ ഞാന്‍ എക്‌സൈറ്റഡ് ആയിരുന്നു” ശോഭിത പറയുന്നു. ആദ്യത്തെ ദിവസം ക്യാമറയുമായി ബന്ധപ്പെട്ട് എന്തോ പ്രശ്‌നം ഉണ്ടായി. അതിനാല്‍ അടുത്ത ദിവസം ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ക്ലയന്റ് ഫൂട്ടേജ് കണ്ടു. അവര്‍ക്ക് ഈ പെണ്ണ് പോരാ എന്ന് തോന്നി. ഇവള്‍ക്ക് ആത്മവിശ്വാസമുണ്ട്. ബ്രാന്റിന്റെ ഇമേജിന് അത് ചേരില്ലെന്ന് അവര്‍ പറഞ്ഞു. അങ്ങനെ അവര്‍ എന്നെ മാറ്റി. എനിക്ക് പകരം അവര്‍ വച്ചത് ഒരു പട്ടിയെയാണ്. എനിക്ക് എന്റെ പണം കിട്ടി. അതുകൊണ്ട് കുഴപ്പമില്ല” എന്നാണ് ശോഭിത പറഞ്ഞത്.
