latest news
പറയാന്‍ വാക്കുകളില്ല; വൈകാരിക നിമിഷങ്ങളെക്കുറിച്ച് നവ്യ നായര്‍
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
ഇപ്പോഴിതാ ഗുരുവായൂരമ്പലത്തില്‍ നൃത്തം ചെയ്തതിന്റെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പെര്‍ഫോമന്‍സിനൊടുവിലായി വേദിയില്‍ വീണ് നമസ്‌ക്കരിക്കുകയായിരുന്നു നവ്യ. വേദിയുടെ വശത്തായി ഒരമ്മയും കരയുന്നുണ്ടായിരുന്നു. അവരുടെ അരികിലേക്ക് നവ്യ ഓടിയെത്തിയിരുന്നു. നവ്യയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു അവര്‍. സുരക്ഷ ഉദ്യോഗസ്ഥന്‍ തടയാനായി നോക്കിയെങ്കിലും ആ അമ്മ നവ്യയുടെ കൈപിടിച്ച് ഇമോഷണലാവുന്നതും വീഡിയോയില്‍ കാണാം. എനിക്ക് പറയാന്‍ വാക്കുകളില്ല, സര്‍വ്വം കൃഷ്ണാര്‍പ്പണം എന്നായിരുന്നു ക്യാപ്ഷന്‍.
