Gossips
Decode Empuraan Trailer: എമ്പുരാന്‍ ട്രെയ്‌ലറില്‍ നിന്ന് ഈ രഹസ്യങ്ങള്‍ മനസിലാക്കാം
Empuraan: സോഷ്യല്‍ മീഡിയയില്‍ വൈറലായി എമ്പുരാന്‍ ട്രെയ്‌ലര്‍. ഇന്ന് പുലര്‍ച്ചെയാണ് നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പുറത്തുവിട്ടത്. സിനിമയുടെ ഉള്ളടക്കം എന്തായിരിക്കുമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്.
ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രം ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിക്ക് ഒപ്പമാണെങ്കില്‍ എമ്പുരാനില്‍ അങ്ങനെയല്ല ! മുഖ്യമന്ത്രിയാകുന്ന ജതിന്‍ പിന്നീട് തെറ്റുകള്‍ ചെയ്യുന്നതും ജതിനെ തിരുത്താന്‍ സാക്ഷാല്‍ സ്റ്റീഫന്‍ വീണ്ടും അവതരിക്കുന്നതും എമ്പുരാനില്‍ കാണാം. ട്രെയ്‌ലറില്‍ ഒരു ഭാഗത്ത് ‘ദൈവ പുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാന്‍’ എന്ന് സ്റ്റീഫന്‍ നെടുമ്പള്ളി / ഖുറേഷി അബ്രാം പറയുന്നത് ട്രെയ്ലറില്‍ കേള്‍ക്കാം. ലൂസിഫറില്‍ ദൈവപുത്രന്‍ ആയി അവതരിപ്പിച്ചിരിക്കുന്നത് ടൊവിനോ തോമസിനെയാണ്.
സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തിനു തീവ്ര ഹിന്ദുത്വ സംഘടനയുമായി ബന്ധം കാണിക്കുന്നുണ്ട്. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ എമ്പുരാനില്‍ പരാമര്‍ശിക്കുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മറ്റൊന്ന് ഗുജറാത്ത് കലാപവും സിനിമയില്‍ പ്രതിപാദിച്ചേക്കാം.
