latest news
ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ ഉണ്ടോ? ഭാവന പറയുന്നു
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പറയുകയാണ് ഭാവന. ദിവസവും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയിടുന്ന ദമ്പതികള്‍ അല്ല ഞങ്ങള്‍. യു ആര്‍ മൈന്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങള്‍ക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കും. വിവാഹ വാര്‍ഷികത്തിന് ഏതോ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ഇത് പഴയ ഫോട്ടോയാണ് എന്തോ പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. അതിന് ഞാന്‍ തന്നെ ഒരിക്കല്‍ മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തോടാെപ്പം എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ലെന്ന് മറുപടി നല്‍കി. നിങ്ങള്‍ ആലോചിച്ച് നോക്കൂ, അമ്മ എപ്പോഴും എനിക്കൊപ്പമുണ്ട്. ദിവസവും അമ്മയ്‌ക്കൊപ്പമുള്ള സെല്‍ഫി എടുക്കുമോ. എല്ലാം സോഷ്യല്‍ മീഡിയയില്‍ പറയുന്ന പേഴ്‌സണാലിറ്റിയല്ല എനിക്ക്. അത് പറയുന്നത് കുഴപ്പമില്ല. അവരുടെ സ്വാതന്ത്ര്യമാണ്. ഞാനും അദ്ദേഹവും നന്നായി പോകുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ തന്നെ പറഞ്ഞോളാം. പ്രൂവ് ചെയ്യേണ്ട കാര്യമില്ല എന്നും ഭാവന പറയുന്നു.
