latest news
അത് മാത്രമാണ് ഇപ്പോള്‍ ജീവിതം, മറ്റൊന്നിനും കഴിയില്ല: അസിന്‍
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്.
പിന്നീട് അന്യ ഭാഷയിലടക്കം നിരവധി സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. വിവാഹശേഷമാണ് അസിന്‍ സിനിമാരംഗത്ത് നിന്നും മാറി നിന്നത്.
ഇപ്പോള്‍ സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. അഭിനയത്തിലേക്ക് തിരിച്ചു വരാന്‍ പ്ലാനുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ‘ഇല്ല കുട്ടിയൊക്കെയായി, ഇപ്പോള്‍ ഇത് മാത്രമാണ് ജീവിതം, മറ്റൊന്നിനും കഴിയില്ല’ എന്നാണ് താരം പറയുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
