Connect with us

Screenima

latest news

മകളെ ഒരു രാത്രി നിര്‍ത്താം, അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്ന അമ്മമാരുണ്ട്: ശ്രുതി രജനീകാന്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരഴവധി താരങ്ങളാണ് ചക്കപ്പഴത്തില്‍ അഭിനയിച്ചത്.

ഇപ്പോള്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.മലയാള സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്വയം തയ്യാറായി വരുന്ന സ്ത്രീകളെക്കുറിച്ചുമാണ് ശ്രുതി സംസാരിക്കുന്നത്. ഞാന്‍ പറഞ്ഞ കാര്യം സത്യം തന്നെയാണ്. പെണ്‍കുട്ടികളുടെ അമ്മമാര്‍ തന്നെ ചെന്ന് മോളെ ഒരു രാത്രി ഇവിടെ നിര്‍ത്തിയിട്ട് പോകാം അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്നുണ്ട്. എനിക്ക് വ്യക്തിപരമായി അറിയുന്ന കേസുകളുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഹേമ കമ്മിറ്റിയ്ക്ക് മൊഴി കൊടുത്തയാള്‍ ഞാനല്ല. ഇപ്പോഴും നടക്കുന്നുണ്ട്. എനിക്ക് അറിയാം. എന്റെ പക്കല്‍ തെളിവുകളുണ്ട് എന്നും ശ്രുതി പറയുന്നു.

Continue Reading
To Top