Connect with us

Screenima

Mammootty - Dominic and the Ladies Purse

latest news

കുടലില്‍ കാന്‍സറാണോ? മമ്മൂട്ടി പ്രതികരിക്കുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. അ്‌ദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് അതിന് കാരണം.

എന്നാല്‍ കഴിഞ്ഞ ദിവസമാണ് താരത്തെക്കുറിച്ച് ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വാര്‍ത്ത പുറത്തുവന്നത്. നടന്‍ മമ്മൂട്ടിക്ക് കുടലില്‍ അര്‍ബുദം സ്ഥിരീകിരിച്ചെന്ന അഭ്യൂഹം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 73 കാരനായ നടന്‍ കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിം??ഗില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അത് വ്യാജ വാര്‍ത്തയാണ്. റമദാനില്‍ നോമ്പുള്ളതിനാല്‍ ഇപ്പോള്‍ വെക്കേഷനിലാണ് അദ്ദേഹം. ഷൂട്ടിംഗുകളില്‍ നിന്നും മാറി നില്‍ക്കുന്നു. ബ്രേക്ക് കഴിഞ്ഞ് മോഹന്‍ലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിന് തിരിച്ചെത്തും എന്നുമാണ് ലഭിക്കുന്ന സ്ഥിരീകരണം.

Continue Reading
To Top