latest news
ശരണ്യയുടെ അവസാന പിറന്നാള്‍ ഞങ്ങള്‍ മത്സരിച്ച് ആഘോഷിച്ചിരുന്നു: സീമ ജി നായര്‍
Published on
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സീമ നായര്‍. ഒരുപിടി നല്ല സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സീമ അഭിനയ രംഗത്ത് സജീവമാണ്.
അഭിനയേത്രി എന്നതിലുപരിയായി നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തക കൂടികയാണ് സീമ. നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായവുമായി സീമ എത്താറുണ്ട്. നടി ശരണ്യ ശശിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിരുന്നത് സീമയാണ്.
ഇപ്പോള്‍ ശരണ്യയെക്കുറിച്ചാണ് സീമ സംസാരിക്കുന്നത്. എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെ പിറന്നാള്‍ ആണിന്ന്. അവള്‍ സ്വര്‍ഗത്തില്‍ ആഘോഷത്തിരക്കില്‍ ആയിരിക്കും. ഭൂമിയില്‍ അവളുടെ അവസാന പിറന്നാള്‍ ഞാനും, അവളുടെ അമ്മയും മത്സരിച്ചാഘോഷിച്ചു. ശാരുവിന്റെ വിടപറയല്‍ അത്ര പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല എന്നും സീമ പറയുന്നു.
