latest news
സുധി ചേട്ടന്റെ ഭാര്യയായി ഇരിക്കുന്ന കാലം വരെ ഞാന്‍ അത് ചെയ്യില്ല: രേണു
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
ഇപ്പോള്‍ സുധിയെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ രേണു. സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
പുതിയ വീഡിയോ വലിയ വിവാദമായതോടെ പലരും രേണുവനിനോട് സുധിയുടെ ഡിപി മാറ്റാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചാണ് രേണു സംസാരിക്കുന്നത്. സുധിച്ചേട്ടന്റെ വൈഫായി ഇരിക്കുന്നിടം വരെ ആര് എന്ത് പറഞ്ഞാലും ഡിപി മാറ്റുന്ന പ്രശനം ഇല്ല. കാരണം എന്റെ കെട്ട്യോന്റെ ഡിപി എനിക്കിടാനുല്ല അധികാരമുണ്ട്. സോ… ചൊറിയുന്നവര്‍ ചോറുഞ്ഞിണ്ടിരിക്കൂ… ഐ ആം നോട്ട് ബോതേര്‍ഡ് എബൗട്ട് യുവര്‍ ചൊറിച്ചില്‍ എന്നായിരുന്നു രേണു കുറിച്ചു.
