latest news
വീട്ടില്‍ വരുമ്പോള്‍ അതിലും ഭാരമാണ്: നിഷ സാരംഗ്
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.
ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
കഥാപാത്രത്തില്‍ നിന്നും പുറത്ത് വരാനാകാത്ത അവസ്ഥ എനിക്ക് തോന്നിയിട്ടില്ല. അഭിനയം മാത്രമല്ലല്ലോ ജീവിതം. നമ്മള്‍ അതും കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ അതിനേക്കാള്‍ വലിയ ഭാരമാണ്. ഒരുപാട് കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യണം. എന്നെ പോലെ ജീവിക്കുന്ന സ്ത്രീകള്‍ക്ക് അത് മനസിലാകും. നൂറായിരം ടെന്‍ഷനുകളിലൂടെയാണ് ജീവിതം പോകുന്നത്. അതിനിടയ്ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ അവിടെയും ഉണ്ടാകും. ഇതെല്ലാം കൂടെ അവിയല്‍ പരുവത്തില്‍ പോകുമ്പോള്‍ കഥാപാത്രം മനസില്‍ നിന്നിറങ്ങി പോകട്ടെ എന്ന് ചിന്തിക്കാത്തത് ആരാണെന്ന് നിഷ സാരം?ഗ് ചോദിക്കുന്നു.
