latest news
ഇനി മിണ്ടാതിരുന്നില്ലെങ്കില്‍ നിന്റെ പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് നാണം കെടുത്തും; ബാല ഭീഷണിപ്പെടുത്തുന്നതായി എലിസബത്ത്
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ ബാലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നത്.
ഇപ്പോള്‍ ബാല നേരിട്ട് ഭീഷണിപ്പെടുത്തുന്നതായും എലിസബത്ത് പറയുന്നു. പലരേയും കൊണ്ടും കസ്തൂരി എന്ന പേരിലും മുമ്പ് ഭീഷണികള്‍ വരുമായിരുന്നു. ഇപ്പോള്‍ അത് മാറി ഡയറക്ട് ഭീഷണികള്‍ തുടങ്ങി. നീ ഇനി മിണ്ടാതിരുന്നില്ലെങ്കില്‍ നിന്റെ പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് നാണം കെടുത്തും എന്ന രീതിയിലാണ് ഭീഷണികള്‍. കൂടെയുള്ളപ്പോഴും പിരിഞ്ഞപ്പോഴും ഇതേ തരത്തില്‍ മുമ്പും ഭീഷണികള്‍ വന്നിരുന്നു. ഇത് പോലുള്ള ഭീഷണികള്‍ മാത്രമല്ല എന്റെ ചേട്ടനെ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും പറഞ്ഞിരുന്നു എന്നും എലിസബത്ത് ആരോപിക്കുന്നു.
