Connect with us

Screenima

latest news

ഉണ്ണിമുകുന്ദനുമായുള്ള പ്രശ്‌നം സത്യസന്ധമോ; ബാലക്കെതിരെ എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.

ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ ബാലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നത്.

ഉണ്ണിമുകുന്ദനുമായി ബാലയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേക്കുറിച്ചാണ് എലിസബത്ത് ഇപ്പോള്‍ സംസാരിക്കുന്നത്. ഒരു സിനിമാ നടന്‍ സാലറി കൊടുത്തില്ല എന്ന് പറഞ്ഞ് ന്യൂസും ചര്‍ച്ചയും ബഹളവുമുണ്ടായിരുന്നു. അതില്‍ ക്ലാരിഫിക്കേഷന്‍ തരണമെന്നുണ്ട്. ആള്‍ക്കാരുടെ പേര് പറയുന്നില്ല, ഏത് സിനിമയാണെന്നും പറയുന്നില്ല. കാരണം അവരത് കോംപ്രമൈസ് ആക്കിയോ എന്നെനിക്ക് അറിയില്ല. ഈ സിനിമയുടെ ഓഫര്‍ വന്നപ്പോള്‍ പുള്ളിക്ക് (ബാല) ടൈഫോയ്ഡിന്റെ തുടക്കമായിരുന്നു. ഒരു ദിവസത്തെ സാലറി ഒരു ലക്ഷമാണെന്ന് ബാല എന്നോട് പറഞ്ഞിരുന്നു. 30 ദിവസത്തെ ഷൂട്ടാണ് അന്ന് പറഞ്ഞിരുന്നത്. സിനിമയുടെ റിലീസിന്റെ സമയത്ത് ഈ നടനോട് പുള്ളി നല്ല രീതിയിലാണ് സംസാരിക്കുന്നത്. കാശ് കൊടുക്കാത്ത പ്രശ്‌നമൊന്നും റിലീസ് വരെ ആരോടും മിണ്ടിയിട്ടില്ല. പെട്ടെന്നൊരു ദിവസം മീഡിയക്കാരെ വിളിച്ച് കാശ് തന്നില്ല എന്ന് പറഞ്ഞു. അതിന് മുമ്പ് ഒരിക്കല്‍ കാശ് ചോദിച്ച് വിളിച്ചപ്പോള്‍ ഞാനവിടെയുണ്ട്. ഇങ്ങേര്‍ കാശ് കിട്ടിയില്ലെന്ന് പറഞ്ഞ് കരച്ചിലായിരുന്നു. എന്നെക്കൊണ്ടും സംസാരിപ്പിച്ചു. ശരിയാക്കാം സിസ്റ്റര്‍, പുള്ളിക്ക് ഫോണ്‍ കൊടുക്കെന്ന് നടന്‍ പറഞ്ഞു. പിന്നെ അവര്‍ സംസാരിച്ചു. അത് കഴിഞ്ഞാണ് മീഡിയക്ക് മുന്നില്‍ ബാല ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എലിസബത്ത് വ്യക്തമാക്കി.

Continue Reading
To Top