Connect with us

Screenima

Dileesh Pothen

latest news

ഒരു സിനിമയും ജീവിതത്തെ സ്വാദീനിക്കാറില്ല; ദിലീഷ് പോത്തന്‍ ചോദിക്കുന്നു

മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടനും സംവിധായകനുമാണ് ദിലീഷ് പോത്തന്‍. 2016 ഫെബ്രുവരിയില്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചു.

64ആം ദേശീയ ചലച്ചിത്ര പുരസ്‌ക്കാര മേളയില്‍ ഏറ്റവും മികച്ച മലയാളചിത്രമായി ‘മഹേഷിന്റെ പ്രതികാരം’ തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നുള്ള ദിലീഷ് പോത്തന്റെ സംവിധാന മികവിനെ സൂചിപ്പിക്കുവാന്‍ ആരാധകരും മാധ്യമങ്ങളും ‘പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്’ എന്നാണ് ഉപയോഗിക്കുന്നത്.

സിനിമയിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ദിലീഷ് പോത്തന്‍. ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വാദീനിക്കാറില്ലെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന് ദിലീഷ് പറയുന്നു. താന്‍ ഇതുവരെ ഒരു സിനിമ കണ്ടിട്ട് നന്നാകുകയോ, മോശമാകുകയോ ചെയ്തിട്ടില്ലെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പോത്തന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
To Top