Connect with us

Screenima

latest news

ശാലിനിയോടുള്ള പ്രണയം തുടങ്ങിയത് ആ അപകടത്തിനു ശേഷം: അജിത്

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നായക നടനാണ് അജിത്. സൂപ്പര്‍ സ്റ്റാറുകളും അഭിനയ കുലപതികളുമുണ്ടായിട്ടും അജിത്തിന്റെ പ്രേക്ഷകപ്രീതി എന്നും ഒരുപടി മുന്നില്‍ തന്നെ നിന്നു. അതിന് ഒരു കോട്ടവും ഇക്കാലമത്രയും സംഭവിച്ചട്ടില്ലയെന്നതും ശ്രദ്ധേയമാണ്.

വിവാദങ്ങളോടെന്നും കൃത്യമായ അകലം പാലിച്ചിരുന്നു താരം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പൂര്‍ണതയില്‍ ചെയ്യുന്നതില്‍ എന്നും അജിത് സംതൃപ്തി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെയാകാണം വ്യക്തി ജീവിതത്തിലും അതേ അച്ചടക്കം പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. ഇതിന് പങ്കാളി ശാലിനിയുടെ പിന്തുണയും വലുതാണ്.

ഇപ്പോള്‍ എപ്പോഴാണ് ശാലിനിയോട് പ്രണയം തോന്നിയതെന്ന് പറയുകയാണ് താരം. ആദ്യ കാഴ്ചയില്‍ തന്നെ ശാലിനിയോട് തനിക്ക് പ്രണയം തോന്നിയിരുന്നെന്നും അജിത് വെളിപ്പെടുത്തി. ‘ഞങ്ങള്‍ ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ, അറിയാതെ ഞാന്‍ അവളുടെ കൈത്തണ്ട മുറിച്ചു. എന്നിട്ടും അവള്‍ അഭിനയം തുടര്‍ന്നു. ശരിക്കും മുറിഞ്ഞെന്നും രക്തം വരുന്നുണ്ടെന്നും കുറച്ചു കഴിഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. അവിടെ നിന്നാണ് എല്ലാം ആരംഭിച്ചതെന്ന് ഞാന്‍ കരുതുന്നു എന്നാണ് അജിത്ത് പറയുന്നത്.

Continue Reading
To Top