Connect with us

Screenima

Aju Varghese

latest news

നായക വേഷം എന്റെ സ്വപ്‌നമല്ല: അജു വര്‍ഗീസ്

മലര്‍വാടി ആട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അജു വര്‍ഗീസ്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു.

പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

ഇപ്പോള്‍ അജു പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. നായക വേഷങ്ങളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. നായക കഥാപാത്രം ഒരിക്കലും എന്റെ താല്‍പര്യങ്ങളിലോ സ്വപ്നങ്ങളിലോ ഉള്ള കാര്യമല്ല. ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ സാധിക്കുന്നൊരു നടനാവുക എന്നതാണ് എന്റെ സ്വപ്നം. എല്ലാ ഭാവങ്ങളും തന്മയത്തോടെ പ്രകടിപ്പിക്കാന്‍ സാധിക്കുന്നൊരു കാലം. അതിലേക്കുള്ള യാത്രയും പഠനവുമാണ് ഓരോ സിനിമയും എന്നും അജു പറയുന്നു.

Continue Reading
To Top