Connect with us

Screenima

latest news

ദൃശ്യത്തില്‍ 25 ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞാണ് കോള്‍ വന്നത്, എന്താം സംഭവിക്കുന്നതെന്ന് മനസിലായില്ല: നീരജ് മാധവ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്. 2013ല്‍ പുറത്തിറങ്ങിയ ബഡി ആണ് ആദ്യ ചിത്രം. ദൃശ്യം എന്ന സുപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ നീരജ് അവതരിപ്പിച്ചിരുന്നു.

മെമ്മറീസ്, ഒരു ഇന്ത്യന്‍ പ്രണയകഥ, 1983, അപ്പോത്തിക്കരി, സപ്തമശ്രീ തസ്‌ക്കരാ, ഒരു വടക്കന്‍ സെല്‍ഫി, ലവകുശ, ഹോംലീ മീല്‍സ്, മറിയംമുക്ക്, മധുര നാരങ്ങ, കെ എല്‍ 10 പത്ത്, ജമ്‌നാപ്യാരി, കുഞ്ഞിരാമായണം, ചാര്‍ലി, അടി കപ്യാരെ കൂട്ടമണി, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

ഇപ്പോള്‍ ദൃശ്യം സിനിമയെക്കുറിച്ചാണ് നീരജ് പറയുന്നത്. ഒരു ദിവസം എനിക്ക് ദൃശ്യത്തിലേക്ക് വിളി വന്നു. എന്നെ ജീത്തു ചേട്ടന്‍ പോലുമല്ല വിളിക്കുന്നത്. അങ്ങനെ ആശിര്‍വാദ് മോഹന്‍ലാല്‍ ചിത്രത്തിലേക്ക് ജീത്തു ജോസഫിന്റെ പടത്തില്‍ ഒരു 25 ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞു. ങേ? എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. പിന്നെ പോയി അഭിനയിച്ചു എന്നുമാണ് നീരജ് പറയുന്നത്.

Continue Reading
To Top