latest news
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷായി ശ്രുതി ഹാസന്
Published on
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി ഹാസന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഉലക നായകന് കമല്‍ ഹാസന്റെ മകള്‍ കൂടിയാണ് ശ്രുതി ഹാസന്. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു.
തന്റെ ആറാമത്തെ വയസ്സില്‍ പിതാവ് അഭിനയിച്ച തേവര് മകന് എന്ന ചിത്രത്തില്‍ പാടിയാണ് ശ്രുതി സിനിമാ ലോകത്ത് എത്തിയത്. പിന്നീട് വളര്‍ന്നപ്പോള്‍ നായികയായി സിനിമയിലും തിളങ്ങി.
