Connect with us

Screenima

latest news

ഇനി മുതല്‍ എന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുത്: നയന്‍താര

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.

നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു

ഇപ്പോള്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുതെന്ന് പറയുകയാണ് താരം. ഒരു നടി എന്ന നിലയില്‍ സന്തോഷവും വിജയവും നിറഞ്ഞ എന്റെ യാത്രയ്ക്ക് എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ നിരുപാധികമായ സ്‌നേഹവും വാത്സല്യവും കൊണ്ട് അലങ്കാരമായി തീര്‍ന്ന ഒരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം. എന്റെ വിജയത്തിനിടയില്‍ എന്റെ തോളില്‍ തലോടിയും കഷ്ടപ്പാടുകളില്‍ എനിക്ക് ഉയരാന്‍ കൈ നീട്ടിയും നിങ്ങള്‍ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു.

നിങ്ങളില്‍ പലരും എന്നെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിട്ടുണ്ട്, നിങ്ങളുടെ അതിയായ സ്‌നേഹത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു പദവിയാണ് ഇത്. ഇത്രയും വിലപ്പെട്ട ഒരു പദവി നല്‍കി എന്നെ കിരീടമണിയിച്ചതിന് ഞാന്‍ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. പക്ഷേ, ഇനിമുതല്‍ നിങ്ങളെല്ലാവരും എന്നെ ‘നയന്‍താര’ എന്ന് വിളിക്കണമെന്ന് ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുകയാണ് എന്നാണ് നയന്‍താര പറഞ്ഞത്.

Continue Reading
To Top