latest news
സ്റ്റാര്‍ മാജിക് നിര്‍ത്താന്‍ കാരണം താരങ്ങളുടെ ഈഗോയോ? മൃദുല വിജയ് പറയുന്നു
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.
കുഞ്ഞ് പിറന്നതോടെ താരം അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള് ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ താരം സീരിയലില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിനെക്കുറിച്ചാണ് താരം പറയുന്നത്. സ്റ്റാര്‍ മാജിക് നിര്‍ത്താന്‍ കാരണം താരങ്ങള്‍ തമ്മിലുള്ള ഈഗോ പ്രശ്നമാണെന്ന ആരോപണം ഉണ്ടായിരുന്നു. അത് ശരിയാണോ എന്ന് ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നാണ് മൃദുല മറുപടിയായി പറഞ്ഞത്. ടാസ്കുകള് വരുന്ന സമയത്ത് അങ്ങോട്ടുമിങ്ങോട്ടും ചെറിയ വഴക്കുകള്‍ ഒക്കെ ഉണ്ടാവുന്നു എന്നല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ല. നീ ജയിച്ചു ഞാന്‍ തോറ്റു എന്നൊക്കെ പറഞ്ഞുള്ള വഴക്കുകളാണ് അതൊക്കെ. അതല്ലാതെ പേഴ്സണലി ഒരു പ്രശ്നവും ഇല്ലായിരുന്നു എന്നാണ് മൃദുല പറയുന്നത്.
