Connect with us

Screenima

latest news

കുഞ്ഞിനെ എടുക്കാന്‍ പറ്റില്ല; ഫോട്ടോയ്ക്കിടെ സുരഭി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു താരത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷമാണ് മികച്ച പല കഥാപാത്രങ്ങളും താരത്തെ തേടിയെത്തിയത്.

തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കഥ തുടരുന്നു, പുതിയ മുഖം, സ്വപ്ന സഞ്ചാരി, അയാളും ഞാനും തമ്മില്‍, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, എന്ന് നിന്റെ മൊയ്തീന്‍, കിസ്മത്ത്, തീവണ്ടി, അതിരന്‍, വികൃതി, കുറുപ്പ്, ആറാട്ട് തുടങ്ങിയവയാണ് സുരഭിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

ഇപ്പോള്‍ കുഞ്ഞിനെ എടുക്കാന്‍ സാധിക്കില്ലെന്ന് പറയുന്ന താരത്തിന്റെ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ താരത്തോട് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ആരാധകരില്‍ ഒരാള്‍ സംസാരിക്കാന്‍ എത്തിയപ്പോഴുള്ളതാണ് വീഡിയോ. പൊതുവെ പൊതു ചടങ്ങുകളില്‍ പ്രിയ താരങ്ങളെ കാണാന്‍ എത്തുന്നവര്‍ അവര്‍ക്കൊപ്പം നിന്ന് സംസാരിക്കാനും ഫോട്ടോയെടുക്കാനും അവസരം കിട്ടിയാല്‍ തങ്ങള്‍ക്കൊപ്പമുള്ള കുട്ടികളെ കൂടി നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ സുരഭിയെ കാണാനെത്തിയ ഒരാള്‍ കുട്ടി എടുക്കാന്‍ നടിയോട് ആവശ്യപ്പെട്ടപ്പോള്‍ സുരഭി പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. കുട്ടിയെ താന്‍ എടുക്കില്ലെന്നാണ് സുരഭി ലക്ഷ്മി മറുപടിയായി പറഞ്ഞത്. അതിനുള്ള കാരണവും താരം മറുപടിക്കൊപ്പം വ്യക്തമാക്കി. കുട്ടിയെ ഞാന്‍ എടുക്കില്ല. വേറെ എന്തും എനിക്ക് വാങ്ങിത്തരാന്‍ പറ്റും. കുട്ടികളെ എടുത്ത് കഴിയുമ്പോള്‍ അവര്‍ ചിലപ്പോള്‍ കയ്യിലിരുന്ന് പിറകിലേക്ക് മലക്കും. അങ്ങനെ ഒരിക്കല്‍ ഒരു കുട്ടി എന്റെ കയ്യില്‍ നിന്നും വീണിട്ടുണ്ട് എന്നും സുരഭി പറയുന്നു.

Continue Reading
To Top