latest news
വിവാഹത്തിന് പിന്നാലെ കീര്‍ത്തി സുരേഷ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നു?
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.
ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.
ഇപ്പോള്‍ വിവാഹിതയായ താരം അതിന്റെ തിരക്കുകളിലാണ്. കൂടാതെ താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നു എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഭര്‍ത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന നടി സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകുന്നതായിട്ടാണ് കഥകള്‍ വന്നത്. എന്നാല്‍ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
