latest news
സിനിമകള്‍ കുട്ടികളെ മെന്റലി ബാധിക്കും; വൈറലായി നവ്യ പണ്ട് പറഞ്ഞ കാര്യങ്ങള്‍
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
സിനിമയിലെ രംഗങ്ങള്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്ന തരത്തിലും ചര്‍ച്ച സജീവമാണ്. ഈ അവസരത്തില്‍ മുന്‍പ് നവ്യാ നായര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറല്‍ ആകുകയാണ്. ഞാന്‍ ഉള്‍പ്പെടുന്ന മേഖലയാണ് സിനിമ. പണ്ടൊക്കെ കിരീടം, ചെങ്കോല്‍ തുടങ്ങിയ സിനിമകളില്‍ ?ഗത്യന്തരമില്ലാതെ നായകന്‍ കൊലപാതകം നടത്തും. അവസാനം കുത്തിയത് തെറ്റായിപ്പോയി സേതുമാധവന്‍ വിതുമ്പി കരയുന്ന സ്ഥലത്ത് ആണ് ഹീറോയിസം. ഒരു കുത്ത് അല്ലെങ്കില്‍ ഒന്നോ രണ്ടോ അടി അതാണ് നമ്മുടെ സിനിമയിലെ മാക്‌സിമം. ഇന്ന് തോക്ക് കൊണ്ട് ഒരന്‍പത് വെടി വയ്ക്കുകയാണ്. ചത്ത ആളിനെ പിന്നെയും വെടി വയ്ക്കും. ഇടിച്ച ആളിനെ പിന്നെയും ഇടിക്കും. ഇത് കണ്ടു കണ്ട് നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ തീവ്രമായ എന്തോ ഒരു വികാരം ഉണ്ടാകും. കുട്ടികളെ മെന്റലി വളരെ അധികം സ്വാധീനിക്കാന്‍ പറ്റുന്ന മേഖലയാണ് ഞാന്‍ ഉള്‍പ്പെടുന്ന സിനിമാ മേഖല എന്നാണ് നവ്യ പറയുന്നത്.
