Connect with us

Screenima

latest news

250 കോടി യുടെ എന്റെ സ്വത്താണ് അവരുടെ ലക്ഷ്യം: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.

ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

ബാലക്കെതിരെ ആദ്യ ഭാര്യമാരായ അമൃതയും എലിസബത്തും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചാണ് താരം പറയുന്നത്. എനിക്ക് 250 കോടി സ്വത്തുണ്ടെന്ന കണക്ക് വന്നു. തമിഴ്‌നാട്ടില്‍ നേരത്തെ തന്നെ ഈ കണക്ക് പുറത്ത് വന്നിരുന്നു. എന്റെ ചേട്ടന്‍ ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന പടം വരികയാണ്. അപ്പോള്‍ അവിടെ വാര്‍ത്ത വന്നത് കങ്കുവ പടത്തിന്റെ സംവിധായകന്‍ ശിവയുടെ സ്വത്തിനെക്കാളും അനിയന്‍ ബാലയ്ക്കാണെന്നും, എനിക്ക് 250 കോടിയോളം സ്വത്ത് ഉണ്ടെന്നും ഇനിയും എത്രത്തോളം ഉണ്ടാവുമെന്നുമാണ് അതില്‍ പറഞ്ഞത്. ആ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ എനിക്ക് മനസമധാനം ഉണ്ടായിട്ടില്ല. അത് സത്യമാണെന്നാണ്,’ ബാല പറയുന്നത്.

Continue Reading
To Top