latest news
താന്‍ പേര് മാറ്റത്തതില്‍ ആര്‍ക്കാണ് പ്രശ്‌നം: അപ്‌സര
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്‌ബോസില്‍ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നുവെങ്കിലും താരം പുറത്തായി.
ഇപ്പോള്‍ വിവാഹത്തിന് ശേഷം അപ്‌സര രത്‌നാകരന്‍ എന്ന തന്റെ പേര് മാറ്റാത്തതിന്റെ കാരണം പറയുകയാണ് അപ്‌സര. എന്റെ പേര് അപ്‌സര എന്നാണ്. അച്ഛന്റെ പേര് രത്‌നാകരന്‍. അതുകൊണ്ട് തന്നെ എന്റെ പേര് അപ്‌സര രത്‌നാകരന്‍ എന്നാണ്. അതില്‍ ആര്‍ക്കാണ് പ്രശ്‌നം?” താരം ചോദിക്കുന്നു. എല്ലാവരുടേയും ചോദ്യം ഞാന്‍ ആല്‍ബി ചേട്ടനെ കല്യാണം കഴിച്ചത് കൊണ്ട് അപ്‌സര ആല്‍ബി എന്നല്ലേ പേര് വരേണ്ടത് എന്നാണ്. ആ പേര് ഇടാത്തതു കൊണ്ട് ഞങ്ങള്‍ തല്ലിപ്പിരിഞ്ഞു എന്നുവരെ പറയുന്നവരുണ്ടെന്നും അപ്‌സര പറയുന്നു.
