latest news
ട്രോളന്മാരെ ഒരിക്കലും താന്‍ കുറ്റപ്പെടുത്തില്ല: അന്ന ബെന്‍
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒരൊറ്റ സിനിമ മതി അന്ന ബെന്‍ എന്ന നടിയുടെ കഴിവ് മനസിലാക്കാന്‍. അതുകൊണ്ട് തന്നെ ആ വേഷം മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.
തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. 1995 ലാണ് താരത്തിന്റെ ജനനം. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് അന്ന സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ ട്രോളിനെക്കുറിച്ചാണ് താരം പറയുന്നത്. എന്നെ കുറിച്ചുള്ള ട്രോളുകള്‍ എനിക്ക് ആദ്യം അയച്ച് തരുന്നത് എന്റെ കുടുംബവും സുഹൃത്തുക്കളുമാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്‌സില്‍ ചിലര്‍ വിദേശത്താണ്. അവിടെ നിന്ന് പോലും അവര്‍ ട്രോള്‍സ് കാണുമ്പോള്‍ എടുത്ത് അയച്ച് തരും. പക്ഷെ എല്ലാം വളരെ രസമാണ് എന്നാണ് താരം പറയുന്നത്.
