Connect with us

Screenima

latest news

തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നു: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.

ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

ഇപ്പോള്‍ തനിക്കെതിരെ സംഘടിതമായ ആക്രമമാണ് നടക്കുന്നത് എന്നാണ് താരം പറയുന്നത്. ഇത് പ്ലാന്‍ ചെയ്തുള്ള ആക്രമണമാണ്. അത് പറയാന്‍ കാരണം ഇതെല്ലാം ചെയ്യുന്നത് ഒരാളല്ല. നാലഞ്ച് പേര്‍ ചേര്‍ന്നാണ് ചെയ്യുന്നത്. ഈ ഗ്രൂപ്പിന്റെ തലപ്പത്ത് ആരാണെന്ന് നിങ്ങള്‍ക്കെല്ലാം മനസിലാക്കാന്‍ പറ്റും. എല്ലാവരും ചേര്‍ന്നാണ് ആക്രമിക്കുന്നത്. ആദ്യം നിയമപരമായി എന്റെ വായ് അടച്ചു. അതിന് ശേഷം എന്തും പറയാം എന്നായി. പക്ഷെ എനിക്ക് കോടതി ഉത്തരവ് കാരണം ഒന്നും സംസാരിക്കാന്‍ പറ്റില്ല. ഒരാഴ്ചയായി, ഇത്രയും കാലം നിങ്ങളെ സ്‌നേഹിച്ച, പരിചയമുള്ള എന്നെ പ്രതിയാക്കിയെന്നാണ് താരം പറയുന്നത്.

Continue Reading
To Top