Gossips
‘ധ്യാനേ..കപ്പല്‍ മുതലാളി ഒരു പരാജയ ചിത്രമല്ല’; ഒടുവില്‍ താഹയുടെ മറുപടി
‘ആപ്പ് കൈസേ ഹോ’ എന്ന സിനിമയുടെ പ്രൊമോഷനിടെ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ ‘കപ്പല്‍ മുതലാളി’ ട്രോളിനു മറുപടിയുമായി സംവിധായകന്‍ താഹ. പിഷാരടി നായകനായ ‘കപ്പല്‍ മുതലാളി’ അത്ര വലിയ ഹിറ്റല്ല എന്ന തരത്തിലാണ് ധ്യാന്‍ പ്രൊമോഷന്‍ പരിപാടിക്കിടെ ട്രോളിയത്. എന്നാല്‍ കപ്പല്‍ മുതലാളി സാമ്പത്തികമായി പരാജയമായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ താഹ.
‘ ഞാന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫോണ്‍ പരമാവധി ഉപയോഗിക്കാറില്ല. കപ്പല്‍ മുതലാളി വീണ്ടും ചര്‍ച്ചാവിഷയമായത് അത്ഭുതപ്പെടുത്തി. ധ്യാന്‍ ശ്രീനിവാസന്‍ കപ്പല്‍ മുതലാളി എന്ന സിനിമയെ പരിഹസിച്ചെന്ന് കരുതുന്നില്ല. അയാള്‍ പറയുന്ന തമാശകള്‍ ഉള്‍ക്കൊള്ളാന്‍ ഇവിടത്തെ മലയാളികള്‍ക്ക് ബോധമുണ്ട്. പിന്നെ ധ്യാനിനോട് ഒരു കാര്യം. ‘ധ്യാനേ… കപ്പല്‍ മുതലാളി ഒരു പരാജയ ചിത്രമല്ല’,’
‘വളരെ ചെറിയ ബജറ്റില്‍ ഒരുക്കിയ സിനിമയായിരുന്നു അത്. മുടക്കുമുതല്‍ തിരിച്ചുപിടിച്ചു എന്ന് മാത്രമല്ല നിര്‍മ്മാതാവിന് ചെറിയൊരു തുക ടേബിള്‍ പ്രോഫിറ്റായും ലഭിച്ചു. സിനിമ എന്തോ പില്‍ക്കാലത്ത് ജനങ്ങള്‍ ഓര്‍ത്തിരുന്നില്ല. എല്ലാ സിനിമയും എല്ലാകാലവും ഓര്‍ത്തിരിക്കണം എന്ന് നിര്‍ബന്ധം ഇല്ലല്ലോ’,’ താഹ പറഞ്ഞു.
